കരിങ്കല്ലിൻ കടഞ്ഞ നെഞ്ചിനുള്ളിൽ
ഞാൻ കണ്ടു മലർച്ചെണ്ട് മണിച്ചെണ്ട്
വരിവണ്ടായ് പറന്നു മലർച്ചെണ്ടിന്റെ
കാതിൽ ചൊന്നതെന്തേ പറയില്ലേ
ഒരുപാ....ടിഷ്ടമായി നിന്നെയെനിക്ക്
കരളിൽ.
കനവിൽ. കാട്ടുഞാവൽക്കാ പഴുത്തതും
അറിഞ്ഞോ
നീളൻ മുടിയിഴയിൽ പൂവമ്പു ചൂടിയോളേ
പൂവാകച്ചോട്ടിലെന്നെ
കാണാനായ് നിന്നവനേ
ആയില്യം കാവിൽ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാൻ
കരിങ്കല്ലിൽ കടഞ്ഞ നെഞ്ചിനുള്ളിൽ
ഞാൻ കണ്ടു മലർച്ചെണ്ട് മണിച്ചെണ്ട്