സുന്ദരിയെ ചെമ്പകമലരേ..
ഓ...സുന്ദരനെ ചെങ്കതിരഴകേ..
ഓ..സുന്ദരിയെ ചെമ്പകമലരേ
ഓ...സുന്ദരനെ ചെങ്കതിരഴകേ
ചെഞ്ചുടിയിൽ പുഞ്ചിരി വിടരും
പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ
വന്നത് ഞാൻ കണ്ടേ
സുന്ദരിയെ ചെമ്പകമലരേ
സുന്ദരനെ ചെങ്കതിരഴകേ
ഈ ഗാനത്തിന്റെ
എന്റെ പ്രൊഫൈലിൽ ലഭ്യമാണ്
അങ്ങകലെ കേരളമണ്ണിൽ
ചിങ്ങനിലാവുള്ളൊരു നാളിൽ
അത്തമിടാൻ ഓടിനടക്കണ
പെണ്മണിയാകണ്ടേ
ചിത്തിരയിൽ ചെപ്പുതുറക്കും
വെൺമലരിനു ചുംബനമണിയാൻ
ചന്ദനവും തൂകി വരുന്നൊരു
ചന്തിരനാകണ്ടേ
തോവാള കിളിമൊഴിയേ
മലയാള തേൻകനിയെ
തോവാള കിളിമൊഴിയേ
മലയാള തേൻകനിയെ
തൈമാസം കണ്ണു തുറന്നു
വരുന്നത് കാണണ്ടേ
പുതു പൊങ്കലു കൂടണ്ടേ
സുന്ദരിയെ ചെമ്പകമലരേ
സുന്ദരനെ ചെങ്കതിരഴകേ
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന
green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ
ആനന്ദ കളകളമോടെ
ആടാനായ് പീലി മിനുക്കുമൊരാൺ മയിലാകണ്ടേ
കൊന്നമണി കമ്മലണിഞ്ഞും
ദാവണിയുടേ കോടിയുടുത്തും
കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ
സിന്ദൂരക്കതിരുകളേ
സംഗീതക്കുരുവികളേ
സിന്ദൂരക്കതിരുകളേ
സംഗീതക്കുരുവികളേ
മാർഗ്ഗഴിയിൽ തിരുമണമുള്ളൊരു
നാളു കുറിക്കണ്ടേ
നറുമാല കൊരുക്കണ്ടേ
സുന്ദരിയെ ചെമ്പകമലരേ..
സുന്ദരനെ ചെങ്കതിരഴകേ..
സുന്ദരിയെ ചെമ്പകമലരേ
സുന്ദരനെ ചെങ്കതിരഴകേ
ചെഞ്ചുടിയിൽ പുഞ്ചിരി വിടരും
പഞ്ചമി ഞാൻ കണ്ടേ
പഞ്ചമിയിൽ പുഞ്ചിരി കവരാൻ
വന്നത് ഞാൻ കണ്ടേ
സുന്ദരിയെ ചെമ്പകമലരേ
സുന്ദരനെ ചെങ്കതിരഴകേ