വിണ്ണിൽ മിഴി പാകുന്നൊരു
പെൺമയിലായ് മാറാൻ
ഉള്ളിൽ കൊതിയില്ലേ സഖിയേ
വിണ്ണിൽ മിഴി പാകുന്നൊരു
പെൺമയിലായ് മാറാൻ
ഉള്ളിൽ കൊതിയില്ലേ സഖിയേ
കാണാതൊരു കിളിയെങ്ങോ
കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദ ചലനം
കാറ്റാടിത്തണലും
തണലത്തര മതിലും
മതിലില്ലാ മനസുകളുടെ
പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ
ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും
ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം
അറിയുന്നൊരു കാലം
കാറ്റാടിത്തണലും
തണലത്തര മതിലും
മതിലില്ലാ മനസുകളുടെ
പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ
ഇടനാഴിയിലായ്