പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
കാത്തു വച്ചൊരു നിധിയാണ്
നീ എന്റെ ആയിഷാ...
ചെമ്പക പൂവിന് നിറമാണ്...
ചന്തരിക തോൽക്കും അഴകാണ്..
സുന്ദരിയായൊരു പെണ്ണാണ്...
എൻ ഖൽബെ ആയിഷാ...
എന്റെ ആയിഷാ...
ഇന്നെൻ ഉയിരാണ് നീ...
എന്നും ജീവനിൽ...
എന്റെ സുഖമാണ് നീ....
പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
കാത്തു വച്ചൊരു നിധിയാണ്
നീ എന്റെ ആയിഷാ...
ആരോടും പറയാതെ...
എൻ നെഞ്ചിൻ കൂട്ടില്
വന്നൊരു പെൺമണിയാണവൾ...
അഴകിന്റെ അഴകയെന് ...
മനസ്സിന്റെ പൂന്തോപ്പിൽ...
പൂവായ് വിരിഞ്ഞൊരു
സുന്ദരി പെൺമണിയാണിവൾ...
എന്നും എന്നിൽ കുളിരലയായ്...
എന്നിട നെഞ്ചിൽ പൂമഴയായ്...
എന്നും എന്നിൽ കുളിരലയായ്...
എന്നിട നെഞ്ചിൽ പൂമഴയായ്...
എൻ മനതാരിൽ കുളിരു നിറച്ചൊരു
പൂങ്കനി ആയിഷാ...
പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
കാത്തു വച്ചൊരു നിധിയാണ്
നീ എന്റെ ആയിഷാ...
സ്നേഹത്തിന് കടലാണ്...
ആഷിച്ചൊരു മുത്താണ്...
മുഹബ്ബത്തിൻ മധു പകരുന്നൊരു
പൂന്തേൻ മലരാണ്...
കനിവിന്റെ നിറവാണ്...
മനസ്സിന്റെ സുഖമാണ്...
എന്നിഷ്ട ക്കനിയായി മാറിയ
ഇശ്‌ഖിൻ ഒളിവാണു്...
എന്നും നീയെൻ പ്രിയ സഖിയായ്...
എന്നിൽ നിറയും സുഖ ലയമായ്...
എന്നും നീയെൻ പ്രിയ സഖിയായ്...
എന്നിൽ നിറയും സുഖ ലയമായ്...
പെണ്ണെ നീയെൻ അകതാരിൽ
എൻ ജീവിത സൗഖ്യമായ്...
പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
കാത്തു വച്ചൊരു നിധിയാണ്
നീ എന്റെ ആയിഷാ...
ചെമ്പക പൂവിന് നിറമാണ്...
ചന്തരിക തോൽക്കും അഴകാണ്..
സുന്ദരിയായൊരു പെണ്ണാണ്...
എൻ ഖൽബെ ആയിഷാ...
എന്റെ ആയിഷാ...
ഇന്നെൻ ഉയിരാണ് നീ...
എന്നും ജീവനിൽ...
എന്റെ സുഖമാണ് നീ....
പുഞ്ചിരി തൂകും പെണ്ണാണ്...
ഖൽബിനകത്തു തേനാണ്...
കാത്തു വച്ചൊരു നിധിയാണ്
നീ എന്റെ ആയിഷാ...