എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ…
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ
മുല്ലമൊട്ടിലൂറും…
അത്തറൊന്നു വേണ്ടേ…
എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ…
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ
മുല്ലമൊട്ടിലൂറും…
അത്തറൊന്നു വേണ്ടേ…
അത്തറൊന്നു വേണ്ടേ.. എെൻറ കൂട്ടുകാരാ,
സുൽത്താന്റെ ചേലുകാരാ…
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ...
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ
പഞ്ചസാരയാവാൻ
നിന്റെ നെഞ്ചിലെ ദഫു മുട്ടുമായ്
എന്നുമെന്റെയാവാൻ
ഒപ്പനയ്ക്കു നീ കൂടുവാൻ
മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ
ഒപ്പനയ്ക്കു നീ കൂടുവാൻ
മൈലാഞ്ചിമൊഞ്ചൊന്നു കാണുവാ
നെന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവച്ചുവെന്നോ...
എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ…
അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,
സുൽത്താന്റെ ചേലുകാരാ…