ഇന്നെൻ നാവിൽ അനുഭവമായ്
അങ്ങെന്നുള്ളിൽ വാഴാൻ വാ ..
സ്നേഹം നിറയും ഈ നിമിഷം
ഇന്നെൻ ഹൃത്തിൽ അണയാൻ വാ ..
കരുണാസാഗരത്തിന്റെ പൊന്നോളമായി
എന്നെ തേടി വന്ന നിൻ തിരുസന്നിധെ
അധരം കാഴ്ചയായിന്നു നൽകീടുന്നു
ഹൃദയം പൂർണമായിന്നു പുതുതാക്കണേ
ഉദയം പോലെ എന്നുള്ളിൽ പ്രഭ തൂകുവാൻ
സദയം വന്നു വാഴേണം അലിവോടെ നീ (ഇന്നെൻ നാവിൽ )
ഓ …… ഈശോയെ … അങ്ങേക്കായി പാടുന്നു …
അലിവിൻ … നിറവൈ …. കാരുണ്യം ചൊരിയണമേ …
നൊമ്പരങ്ങൾ ചേർത്ത കാണിക്കയായി …
സ്തോത്രഗീതകം ആലപിച്ചീടുന്നു ..
വേദനകൾ തിങ്ങും നേരമെല്ലാം ..
പ്രാണനാഥനെ ഞാൻ സ്തുതിച്ചീടുന്നു .. (ഇന്നെൻ നാവിൽ )
ഈശോയെ … നിന്നെ എൻ … കരളിൽ … കാണുന്നു …
കനിവാൽ …. പ്രാണനിൽ … സാന്ത്വനം …. നൽകണേ …
ആയിരങ്ങൾ ചേർന്ന് ആദരവായി …
ദിവ്യകീർത്തനം നിനക്കേകീടുന്നു …
കൃപകളെന്നിൽ തൂകും കാരുണ്യത്തെ
അന്ത്യനാൾ വരെ ഞാൻ നമിച്ചീടുന്നു .. (ഇന്നെൻ നാവിൽ )