menu-iconlogo
logo

Olathumbathirunnooyalaadum (Short Ver.)

logo
Lirik
ഓലത്തുമ്പത്തിരുന്നൂയലാടും

ചെല്ല പൈങ്കിളീ

എന്‍റെ ബാലഗോപാലനെ

എണ്ണ തേപ്പിക്കുമ്പം പാടെടീ

വെള്ളം കോരി കുളിപ്പിച്ചു

കിന്നരിച്ചോമനിച്ചയ്യയ്യാ

എന്‍റെ മാരിപ്പളുങ്കിപ്പം

രാജപൂ മുത്തായി പോയെടീ

ചൊല്ലി നാവേറരുതേ

കണ്ടു കണ്ണേറരുതേ

പിള്ളദോഷം കളയാൻ

മൂള് പുള്ളോൻ‌ക്കുടമേ ഹോയ്

ഓലത്തുമ്പത്തിരുന്നൂയലാടും

ചെല്ല പൈങ്കിളീ

എന്‍റെ ബാലഗോപാലനെ

എണ്ണ തേപ്പിക്കുമ്പം പാടെടീ

കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി

വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും

നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും

നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും

ആനന്ദ തേനിമ്പത്തേരിൽ ഞാനീ

മാനത്തൂടങ്ങിങ്ങൊന്നോടി ക്കോട്ടെ

മാനത്തെങ്ങോ പോയി പാത്തു നിൽക്കും

മാലാഖ പൂമുത്തെ ചോദിച്ചോട്ടെ

പൂങ്കവിൾ കിളുന്നിൽ നീ

പണ്ടു തേച്ച ചാന്തിനാൽ

എന്നുണ്ണിക്കെൻ‌ച്ചൊല്ലും

കണ്ണുംപെട്ടുണ്ടാകും

ദോഷം മാറുമോ..

ഓലത്തുമ്പത്തിരുന്നൂയലാടും

ചെല്ല പൈങ്കിളീ

എന്‍റെ ബാലഗോപാലനെ

എണ്ണ തേപ്പിക്കുമ്പം പാടെടീ