നാടൻ പാട്ടിന്റെ രാജാവ്
മണിച്ചേട്ടന് പ്രണാമം ..
താങ്കൾ ഇപ്പോഴും ജീവിക്കുന്നു,
താങ്കളുടെ പാട്ടുകളിലൂടെ
ഞങ്ങളുടെ ഉള്ളിൽ...
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം
എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ
ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം
ഇന്നെന്റെ വീട്ടിലു കണ്ണീരാൺടി
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
നിന്നെക്കുറിച്ചുള്ളതായിരുന്നു
ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
നിന്നെക്കുറിച്ചുള്ളതായിരുന്നു
കാണും ചുമരുമ്മേൽ ചിത്രം വരച്ചാലോ
പുതുമഴ പെയ്യുമ്പോൾ ചിത്രം മായും
കുതരയ്ക്കോ കൊമ്പില്ല
മുതരയ്ക്കോ മതിരില്ല
പച്ചിലപ്പാമ്പിനോ പത്തിയില്ല
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല
വീണയിൽ മീട്ടാത്ത രാഗമില്ല
ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ല
വീണയിൽ മീട്ടാത്ത രാഗമില്ല
പെണ്ണൊരുമ്പെട്ടാലോ
പെരുമ്പാമ്പും വഴി മാറും
കണ്ടാലറിയാത്തോൻ കൊണ്ടറിയും
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി
ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല
കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല
ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാൺടി