Film: ലൗ സ്റ്റോറി(1986)
Lyricist: ചുനക്കര രാമൻകുട്ടി
Music: ശ്യാം
Singer: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
M പൂവായ പൂ
ഇന്നു ചൂടി വന്നല്ലോ
F തേനായ തേൻ
ഇന്നു തൂകി വന്നല്ലൊ
M പൊൻ കിനാവുകൾ
ഒന്നായോടി വന്നല്ലോ
F പൊന്നണിഞ്ഞ
തേരൊന്നിലേറി വന്നല്ലോ
M പൂവായ പൂ
ഇന്നു ചൂടി വന്നല്ലോ
This Track By Priyadan Cholakara
M കണ്ടു മുട്ടിയൊരു
നാള് തൊട്ടു നമ്മൾ
രണ്ടു പേർ പോറ്റും മോഹം
F ഈ ദിനത്തിലതു
കാട്ടു ചോല പോലെ
പാട്ടു പാടിയൊഴുകുന്നു
M കനവിലോ നിന്റെ രൂപം
F നിനവിലോ നിന്റെ നാദം
M ഒരു ശ്രുതിയായ് ഒരു ലയമായ്
അനുദിനമരികിലായ് സീമന്തിനി
F നിറമായ് സ്വരമായ്
മുന്നിൽ നീയാടി വാ
M പൂവായ പൂ
ഇന്നു ചൂടി വന്നല്ലോ
From Team Chaithram
F കണ്ണു കണ്ണിലൊരു കഥ പറഞ്ഞു
നമ്മൾ നീല രാവിൽ തീർത്ത ദാഹം
M ആ കതിർമണികൾ താളമിട്ടരികിൽ
മേളമോടു കളിക്കുന്നു
F പ്രിയസഖീ നിന്റെ ഗീതം
M പ്രിയ തരം നിന്റെ ഹാസം
F ഒരു നിധിയായ്
നിധി വരമായ്
ധനുമാസക്കുളിരുമായ് ഏകാകീനീ
M വധുവായ് മധുവായ്
മുന്നിൽ നീയോടിവാ
F പൂവായ പൂ
ഇന്നു ചൂടി വന്നല്ലോ
M പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ
F പൂവായ പൂ
ഇന്നു ചൂടി വന്നല്ലോ
മമ്മീ മമ്മീ മമ്മീമമ്മീ ഡാഡീ
മമ്മീ മമ്മീ മമ്മീമമ്മീ ഡാഡീ
മമ്മീ ഡാഡീ മമ്മീ ഡാഡീ..
ആ ......ലാ ...ലാ.... ലാ