രാവും പകലും പരനേ
നിറവും മിഴിയാലെ നിന്നേ
തിരയുന്നു തമ്പുരാനേ
കാറ്റും കടലും കരയേ
പുണരുന്നത് പോലെ തന്നെ
ഹൃദയം നിന്നോടിരന്നേ
ഉള്ളിലുറഞ്ഞ പരാഭം
ഉള്ളറയിൽ തിരുവേദം
നിന്നെയറിഞ്ഞു പ്രയാണം
നേർവഴിയെകി യാനം
രാവും പകലും പരനേ
നിറവും മിഴിയാലെ നിന്നേ
തിരയുന്നു തമ്പുരാനേ
യാ സുബുഹാൻ നീ അള്ളാ
യാ റഹ്മാൻ നീ അള്ളാ
യാ കരിം യാ അള്ളാ
യാ റഹീം യാ അള്ളാ
മഴയും വെയിലും
പകലല മുകിലും
മന്നാനേ നീ പുരാനേ
നിനവും കനവും
ചലിക്കുന്ന നിഴലും
നിന്നിൽ നിന്നല്ലോ ഓനേ
ഉൾവിളികേട്ടുണരാൻ കഴിവുള്ളോരുവന്നവനല്ലേ എല്ലാം
അല്ലലറിഞ്ഞിടുവാക ദിനങ്ങൾ
നൽകിടുവാനിരഹോതാം
യാ റബ്ബേ യാ ഹുബ്ബെ
നീയാണേ സർവ്വം
നിന്നോടായ് തെടുമ്പോൾ
തരണേ നീ അഭയം
രാവും പകലും പരനേ
നിറവും മിഴിയാലെ നിന്നേ
തിരയുന്നു തമ്പുരാനേ
തഴൂകും തൂവൽ
കരുതും കാവൽ
കനിവിൻ നീർചോല നേരേ
ഉയിരും ഉടലും
ഉലകിൽ സകലം
ഉടയോൻ നീ തന്നെയല്ലേ
സർവ്വസ്വരൂപ സതാ സ്വരമന്ത്രം
സാഗരമീ തിരുനാമം
സകലചരാചര സൃഷ്ടികളൂം
സ്തുതിയോതിടും സാന്ത്വന മന്ത്രം
യാ റബ്ബേ യാ ഹുബ്ബെ
നീയാണേ സർവ്വം
നിന്നോടായ് തെടുമ്പോൾ
തരണേ നീ അഭയം
രാവും പകലും പരനേ
നിറവും മിഴിയാലെ നിന്നേ
തിരയുന്നു തമ്പുരാനേ
കാറ്റും കടലും കരയേ
പുണരുന്നത് പോലെ തന്നെ
ഹൃദയം നിന്നോടിരന്നേ
ഉള്ളിലുറഞ്ഞ പരാഭം
ഉള്ളറയിൽ തിരുവേദം
നിന്നെയറിഞ്ഞു പ്രയാണം
നേർവഴിയെകി യാനം
രാവും പകലും പരനേ
നിറവും മിഴിയാലെ നിന്നേ
തിരയുന്നു തമ്പുരാനേ