മണ്‍ വഴിയില്‍ പിന്‍വഴിയില്‍
കാലചക്രമോടവേ
പുന്നിലങ്ങള്‍ പൂമരങ്ങള്‍
എത്രയോ മാറിപ്പോയി
കാണേ നൂല്പുഴ എങ്ങോ മാഞ്ഞു
നീരോഴിഞ്ഞ വെൺമണലില്‍
തോണി പോലെയായി ഞാന്‍
ആറ്റു മണല്‍ പായയില്‍
അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ
തോണിയേറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മ തന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തെപോയി മഞ്ചാടിക്കുരുവീ
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി
ആറ്റു മണല്‍ പായയില്‍
അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ
ആറ്റു മണല്‍ പായയില്‍
അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ
ആറ്റു മണല്‍ പായയില്‍
അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ