സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ...
പ്രണയമധുരംഅവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ...
നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
ഏകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ്... മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം..
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ...
പ്രണയമധുരംഅവൾക്കായ് പകര്‍ന്നുവരുമോ
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ.....
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം... പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം
കൊഞ്ചും കളിത്തെന്നലേ...
നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ...
പ്രണയമധുരംഅവൾക്കായ് പകര്‍ന്നുവരുമോ