വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ..
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം
തമ്പുരാനെ തടയൊല്ലേ..
ഏകദന്താ കാക്കണമേ നിയതം..
വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ..
അരവണപ്പായസം ഉണ്ണുമ്പോൾ
അതിൽനിന്നൊരു വറ്റു നീ തരണേ..
അരവണപ്പായസം ഉണ്ണുമ്പോൾ
അതിൽനിന്നൊരു വറ്റു നീ തരണേ..
വർണ്ണങ്ങൾ തേടും നാവിൻതുമ്പിനു
പുണ്യാക്ഷരം തരണേ.. ഗണേശ്വരാ
ഗംഗണപതയേ നമോ നമഃ
വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ..
ഇരുളിൻ മുളങ്കാടു ചീന്തുമ്പോൾ
അരിമുത്തു മണിയെനിക്കു നീ തരണേ..
ഇരുളിൻ മുളങ്കാടു ചീന്തുമ്പോൾ
അരിമുത്തു മണിയെനിക്കു നീ തരണേ.
കൂടില്ലാത്തൊരീ നിസ്വനു നിൻകൃപ
കുടിലായ് തീരണമേ.. ഗണേശ്വരാ
ഗംഗണപതയേ നമോ നമഃ
വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ..
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം
തമ്പുരാനെ തടയൊല്ലേ..
ഏകദന്താ കാക്കണമേ നിയതം..
വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ..