menu-iconlogo
logo

Thirunama keerthanam

logo
Lirik
തിരുനാമ കീര്‍ത്തനം പാടുവാന്‍

അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ

അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍

അധരങ്ങള്‍ എന്തിനു നാഥാ

ഈ ജീവിതം എന്തിനു നാഥാ

തിരുനാമ കീര്‍ത്തനം പാടുവാന്‍

അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ

അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍

അധരങ്ങള്‍ എന്തിനു നാഥാ

ഈ ജീവിതം എന്തിനു നാഥാ

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന

കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന

കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം

പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന

കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം

പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന

കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം

തിരുനാമ കീര്‍ത്തനം പാടുവാന്‍

അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ

അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍

അധരങ്ങള്‍ എന്തിനു നാഥാ

ഈ ജീവിതം എന്തിനു നാഥാ

അകലെ ആകാശത്ത് വിരിയുന്ന താര തന്‍

മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം

അകലെ ആകാശത്ത് വിരിയുന്ന താര തന്‍

മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം

വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍

മാലാഖമാരൊത്ത് പാടാം

വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍

മാലാഖമാരൊത്ത് പാടാം

തിരുനാമ കീര്‍ത്തനം പാടുവാന്‍

അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ

അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍

അധരങ്ങള്‍ എന്തിനു നാഥാ

ഈ ജീവിതം എന്തിനു നാഥാ

തിരുനാമ കീര്‍ത്തനം പാടുവാന്‍

അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ

അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍

അധരങ്ങള്‍ എന്തിനു നാഥാ

ഈ ജീവിതം എന്തിനു നാഥാ

റിനു മാനുവൽ

Thirunama keerthanam oleh Radhika Thilak - Lirik & Cover