സ്വയംവരചന്ദ്രികേ, സ്വർണ്ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
കൊഞ്ചും കളിത്തെന്നലേ
നെഞ്ചിൻ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിൻ പരിഭവങ്ങൾ.....
ഏകാന്തസന്ധ്യ വിടർന്നു
സ്നേഹയമുനാ നദിക്കരയിൽ
ഇന്നുമവൾ മാത്രം വന്നില്ലാ...
വരുമെന്നു വെറുതെ തോന്നി
ഈ വഴിയിലേറെ നിന്നൂ ഞാൻ
ഇന്നുമവൻ കാണാൻ വന്നില്ലാ...
അവൾ കാറ്റായ് മുളയായ് ഞാൻ
സ്വരനിശ്വാസമായെൻ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലെ വിതുമ്പുന്നിതാ.
സ്വയംവരചന്ദ്രികേ, സ്വർണ്ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ്
പകർന്നു വരുമോ
മുടിവാർന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ചനം മാഞ്ഞു
കൈവളകൾ പോലും മിണ്ടീല...
കുയിൽ വന്നു പാടിയതെന്തേ
പ്രിയസഖികളോതിയതെന്താണോ
പൂമിഴികളെന്തെ തോർന്നീലാ...
അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നൂ മോഹം
കടലല പോലെ അല തല്ലി അലയുന്നിതെൻ മാനസം.
കൊഞ്ചും കളിത്തെന്നലേ,
നെഞ്ചിൻ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിൻ പരിഭവങ്ങൾ...
സ്വയംവരചന്ദ്രികേ സ്വർണ്ണമണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ