#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
മുൾമുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാൻ
മുൾമുടി ചൂടി ക്രൂശിതനായി
പാപ ലോകം പവിത്രമാക്കാൻ
നിൻറെ അനന്തമാം സ്നേഹതരംഗങ്ങൾ
എന്നെ നയിക്കുന്ന ദിവ്യ ശക്തി
നിൻറെ വിശുദ്ധമാം വേദ വാക്യങ്ങൾ
എൻറെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
#മ്യൂസിക് ......................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
കാരിരുമ്പാണി താണിറങ്ങുമ്പോൾ
ക്രൂരരോടും ക്ഷമിച്ചവൻ നീ
കാരിരുമ്പാണി താണിറങ്ങുമ്പോൾ
ക്രൂരരോടും ക്ഷമിച്ചവൻ നീ
നിൻറെ ചൈതന്യമീ പ്രാണനാളങ്ങളിൽ
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിൻറെ വിലാപം പ്രപഞ്ച ഗോളങ്ങളിൽ
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും
കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
കാൽവരി കുന്നിലെ കാരുണ്യമേ
കാവൽ വിളക്കാവുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ
ദീപം കൊളുത്തീടുക മാർഗ്ഗം തെളിച്ചീടുക
#മ്യൂസിക് ......................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#