menu-iconlogo
logo

Chandhana Pallakkil

logo
Testi
ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന

ഗന്ധർവ രാജകുമാരാ...

ഗന്ധർവ രാജകുമാരാ

പഞ്ചമിചന്ദ്രിക പെറ്റു വളർത്തിയ

അപ്സര രാജകുമാരീ...

അപ്സര രാജകുമാരീ

പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോൾ

പൂവാങ്കുരുന്നില ചൂടേണം

പാതിരാപൂവിന്റെ പനിനീർ പന്തലിൽ

പാലയ്ക്കാമോതിരം മാറേണം

തങ്ക തംബുരു മീട്ടുക മീ‍ട്ടുക

ഗന്ധർവ്വ രാജകുമാരാ

അപ്സര രാജകുമാരീ

തങ്ക തംബുരു മീട്ടുക മീ‍ട്ടുക

ഗന്ധർവ്വ രാജകുമാരാ

അപ്സര രാജകുമാരീ

അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയിൽ

അഷ്ടമംഗല്യമൊരുക്കാം ഞാൻ

ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം

താമരമാലയിടീക്കാം ഞാൻ

ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം

താമരമാലയിടീക്കാം ഞാൻ

ഒരു നേരമെങ്കിലും

ഒന്നിച്ചിരിക്കേണം

ഓരോ മോഹവും പൂക്കേണം

ഒരു നേരമെങ്കിലും

ഒന്നിച്ചിരിക്കേണം

ഓരോ മോഹവും പൂക്കേണം

പൂക്കും മോഹത്തിൻ കിങ്ങിണിച്ചില്ലയിൽ

പാട്ടും പാടിയുറങ്ങേണം

പൂക്കും മോഹത്തിൻ കിങ്ങിണിച്ചില്ലയിൽ

പാട്ടും പാടിയുറങ്ങേണം

ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന

ഗന്ധർവ രാജകുമാരാ

പഞ്ചമിചന്ദ്രിക പെറ്റു വളർത്തിയ

അപ്സര രാജകുമാരീ

ഓ.... ഗന്ധർവ്വ രാജകുമാരാ

ഓ.... അപ്സര രാജകുമാരീ

Chandhana Pallakkil di A. M. Rajah/P. Susheela - Testi e Cover