പറന്നുപോയൊരു കിളികളെ
ഓർമ്മതൻ വഴിയിലെ
ചില്ലകളിൽ വരുമോ...
നിറയുമീ മിഴിയിണയിലെ
നീർമണി നനവുകൾ
മായ്ചിടുവാൻ വരുമോ..
ഒരു തൂവൽ ഇനി തരുമോ.....
നിറങ്ങൾ വരുമോ...
സ്വരങ്ങൾ വരുമോ...
മഴയുടെ ശ്രുതി തരുമോ..
ഒരു ദിനം
കനവിൻ മലർ വനം
അരികിലതു മിഴികളിൽ അടരുകയോ.......
ഇതുവരെ കരളിൽപ്രിയമൊഴി
അതുപകരും പലദിനം ഓർതിടവേ...
പണ്ടു പണ്ടേ പൂത്തമലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനിവരുമോ..
നറു ചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ...
പണ്ടു പണ്ടേ പൂത്തമലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ
ഒരു കുറി ഇനിവരുമോ..
നറു ചിരിയുടെ ഇതളുകൾ
പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ...