menu-iconlogo
logo

AMMAANAM CHEMMANAM

logo
Testi
ഉം... ഉം... ഉം...

ഉം...ഉം ... ഉം........

ഓ... ഓ......ഓ... ഓ... ഓ......ഓ...

അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

കൂടണയാന്‍ കൂടെ വരാൻ ഒരു ചന്ദന പ്രാവ്

വരവായി ഒരു പൂക്കാലം.....

നിറയുന്നു ഈ മിഴിയോരം

വരൂ സുധാമയീ.....

അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

കൂടണയാന്‍ കൂടെ വരാൻ ഒരു ചന്ദന പ്രാവ്

ഒരു ചന്ദന പ്രാവ്...

കളഭമുല്ല പൂത്തുലഞ്ഞു കവിത പെയ്തു വിണ്ണിൽ

വഴി പിരിഞ്ഞ മൗനമേ നീ മൊഴി മറന്നു മുന്നിൽ

വിളിക്കുന്നു ദൂരെ...........

വിരഹമൂറും ഏതോ ഗാനം

വിളക്കൊന്നു താഴ്ത്തൂ മെല്ലെ

നിനക്കെന്നെ നല്കു്വാനീ നിമിഷം മതിയാമോ

നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ

അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

കൂടണയാന്‍ കൂടെ വരാൻ ഒരു ചന്ദന പ്രാവ്

ഒരു ചന്ദന പ്രാവ്...

മകര മഞ്ഞു പന്തലിട്ടു മനസറിഞ്ഞ നാളിൽ

മദന ചന്ദ്രലേഖയായ് നീ അലിയുമെന്റെ മാറിൽ

തളിര്ക്കു ന്നു താനേ ...........

തരളമേതു രാഗോന്മാദം

മണിപ്രാവ് കുറുകും നാദം

നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ

തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ

അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

കൂടണയാന്‍ കൂടെ വരാൻ ഒരു ചന്ദന പ്രാവ്

വരവായി ഒരു പൂക്കാലം.....

നിറയുന്നു ഈ മിഴിയോരം

വരൂ സുധാമയീ.....

അമ്മാനം ചെമ്മാനം അതിൽ അമ്പിളിക്കൂട്

കൂടണയാന്‍ കൂടെ വരാൻ ഒരു ചന്ദന പ്രാവ്

ഒരു ചന്ദന പ്രാവ്.....

AMMAANAM CHEMMANAM di Biju Narayanan/KS Chithra - Testi e Cover