menu-iconlogo
logo

Ghanashyama

logo
Testi
ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽപകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നാല്

കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ്

മന്ത്രവേണുവോതി

ഘനശ്യാമവൃന്ദാരുണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപട്ടിൽ പകർന്നാടും നേരം

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും

സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും

മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ

ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും

ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും

പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…

ഘനശ്യാമവൃന്ദാരുണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപട്ടിൽ പകർന്നാടും നേരം

ആ.ആ..ആ

എന്റെ മോഹകഞ്ചുകങ്ങള്‍

അഴിഞ്ഞൂ‍ര്‍ന്നു വീഴും

കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍

ചേര്‍ന്നു ചേര്‍ന്നുറങ്ങും

എന്റെ രാവിന്‍ മായാലോകം

സ്നേഹലോലമാകും

എന്റെ മാനമഞ്ജീരങ്ങള്‍

വികാരാര്‍ദ്രമാകും

എന്നെ മാത്രം എന്നെ മാത്രം

ആരുവന്നുണര്‍ത്തി

എന്നെ മാത്രം എന്നെ മാത്രം

ഏതു കൈ തലോടി.

ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

Ghanashyama di Gayathri - Testi e Cover