menu-iconlogo
huatong
huatong
avatar

Azhakalila Manja Charadilu Poothali

Jassie Gifthuatong
sottieaux_elodiehuatong
Testi
Registrazioni
അഴകാലില മഞ്ഞച്ചരടില് പൂത്താലി

മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി

കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌

കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ

എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം

എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ

അഴകാലില മഞ്ഞച്ചരടില് പൂത്താലി

മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി

വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു

പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌

ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി  സ്വാദ് പകര്‍ന്നിടുമ്പോള്‍..

കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറീ

അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ

കല്‍വിളക്കില്‍ തിരി മയങ്ങീ ..

ഒരു രാപ്പാടി പാട്ടിന്റെ ഈണം

ഉള്ളില്‍ കാട്ടുതേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം

കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌

കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകി

അഴകാലില മഞ്ഞച്ചരടില് പൂത്താലി

മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി

നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളിയൂതി

മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു

വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായി

കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി

മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ

കണ്ണില്‍ കിനാവില്‍ തിളങ്ങീ

ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം

വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം

കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌

കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ

അഴകാലില മഞ്ഞച്ചരടില് പൂത്താലി...പൂത്താലി...

മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റീ

Altro da Jassie Gift

Guarda Tuttologo

Potrebbe piacerti