ഗാനം: ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം
ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
ആദ്യമായ് പാടുമെൻ ആത്മഗീതം..
നിനക്കായ് കരുതിയൊരിഷ്ട ഗീതം..
രാഗ സാന്ദ്രമാം ഹൃദയഗീതം..
എൻ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം..
ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
ആദ്യമായ് പാടുമെൻ ആത്മഗീതം..
നിനക്കായ് കരുതിയൊരിഷ്ട ഗീതം..
രാഗ സാന്ദ്രമാം ഹൃദയഗീതം..
എൻ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം..
കവിതകുറിക്കുവാൻ കാമിനിയായ്..
ഓമനിക്കാൻ എൻറെ മകളായി..
കനവുകൾ കാണുവാൻ കാര്‍വര്‍ണ്ണനായ് നീ..
ഓമനിക്കാൻ ഓമല്‍ കുരുന്നായി..
വാത്സല്യമേകുവാൻ അമ്മയായ് നീ..
നേര്‍വഴി കാട്ടുന്ന തോഴിയായി..
പിന്നെയും ജീവൻറെ സ്പ്ന്ദനം പോലും നിൻ ..
സ്വരരാഗ ലയഭാവ താളമായി..
അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ..
ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
ആദ്യമായ് പാടുമെൻ ആത്മഗീതം..