menu-iconlogo
logo

Pookkal Panineer

logo
Testi
പൂക്കൾ പനിനീർ പൂക്കൾ..

നീയും കാണുന്നുണ്ടോ..

ഈണം.. കിളിതൻ ഈണം..

നീയും കേൾകുന്നുണ്ടോ..

വന്നു നാം രണ്ടാളും..

ഇരു വഴിയെ ഇവിടെ വരെ..

പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..

പൂക്കൾ പനിനീർ പൂക്കൾ..

നീയും കാണുന്നുണ്ടോ..

ഈ വഴിയേ വരും നറുമഴയും ഇള വെയിലും

ഈ വനി മുഴുവൻ ഹിമമണിയും .. ഇല പൊഴിയും

ഇതു വഴി പോയീടും ഋതു പലതെന്നാലും..

ഇതു വഴി പോയീടും ഋതു പലതെന്നാലും..

മാനസമാകെ നമ്മൾ നെയ്യും വസന്തം

മായരുതെങ്ങും..

മായരുതെങ്ങും..

മായരുതെങ്ങും..

മായരുതെങ്ങും..

പൂക്കൾ പനിനീർ പൂക്കൾ..

നീയും കാണുന്നുണ്ടോ..

വെൺ പനിമതി തൻ പുഴ ഒഴുകും വഴിയരികിൽ

പൂ മുകികളാം കിളികളുമായ് കഥ പറയാൻ

ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം..

ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം..

ഈ വഴി നീളേ താലം പൂക്കൾ ചെലോടെ..

തൂകുവതാരോ ...

പാലൊളി പോലെ..

തൂകുവതാരോ ...

പാലൊളി പോലെ..

പൂക്കൾ പനിനീർ പൂക്കൾ..

നീയും കാണുന്നുണ്ടോ..

വന്നു നാം രണ്ടാളും..

ഇരു വഴിയെ ഇവിടെ വരെ..

പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..

Pookkal Panineer di K. J. Yesudas/Vani Jairam - Testi e Cover