കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകൂ മംഗള മന്ദസ്മിതം തൂകൂ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
നാദാത്മികേ ...
മൂകാംബികേ
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദി പരാശക്തി നീയേ
അഴലിന്‍റെ ഇരുള്‍ വന്നു
മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയൂ
ജീവനില്‍ സൂര്യോദയം തീര്‍ക്കൂ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
വിദ്യാവിലാസിനി വരവര്‍ണ്ണിനീ
ശിവകാമേശ്വരി ജനനീ
വിദ്യാവിലാസിനി വരവര്‍ണ്ണിനീ
ശിവകാമേശ്വരി ജനനീ
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൗപര്‍ണ്ണികയാക്കൂ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകൂ മംഗള മന്ദസ്മിതം തൂകൂ
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണദായിനീ സര്‍വ്വ ശുഭകാരിണീ