മെല്ലെ മെല്ലെ, മുഖപടം തെല്ലൊതുക്കി,
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി,
ഒരു കുടന്ന നിലാവിൻറെ കുളിരു കോരി,
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ..
മെല്ലെ മെല്ലെ, മുഖപടം തെല്ലൊതുക്കി
ഇടയൻറെ ഹൃദയത്തിൽ നിറഞ്ഞോരീണം,
ഒരു മുളം തണ്ടിലൂടോഴുകി വന്നൂ..
ഇടയൻറെ ഹൃദയത്തിൽ നിറഞ്ഞോരീണം,
ഒരു മുളം തണ്ടിലൂടോഴുകി വന്നൂ.
ആയ പെണ്‍കിടാവേ നിൻ പാൽക്കുടം തുളുമ്പിയ,
തായിരം തുമ്പപ്പൂവായ് വിരിഞ്ഞു,
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു...
മെല്ലെ മെല്ലെ, മുഖപടം തെല്ലൊതുക്കി
ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം,
കിളിവാതിൽ പഴുതിലൂടോഴുകി വന്നൂ,
ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം,
കിളിവാതിൽ പഴുതിലൂടോഴുകി വന്നൂ
ആരാരും അറിയാത്തോരാത്മാവിൻ തുടിപ്പുപോ
ലാലോലം ആനന്ദ നൃത്തമാർന്നൂ,
ആലോലം ആനന്ദ നൃത്തമാർന്നൂ...
മെല്ലെ മെല്ലെ, മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി,
ഒരു കുടന്ന നിലാവിൻറെ കുളിരു കോരി,
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ..