ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ
മൊഴികള്‍ പകര്‍ത്താന്‍ വാ
മധുമഴ നനയാന്‍ വാ...
മനസ്സിലുറങ്ങാന്‍ വാ...
ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
സ്നേഹമൊരു പൂമരംപോല്‍
തണലേകുവാന്‍
ജീവനില്‍ പാല്‍ക്കിനാവിന്‍
കുളിരാകുവാന്‍
കണ്ണെഴുതും കനിവായ് നീ...
വിണ്ണറിയും വരമായി...
തേടൂ പൊന്നിന്‍ കിളിവാതില്‍
തിരയൂ പവിഴം മിഴിനീരില്‍
ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
മണ്ണിലും ഭാഗ്യതാരം
ഒളിചിന്നുവാന്‍
ഉള്ളിലും പൂവനങ്ങള്‍
നിറമേകുവാന്‍
കന്നിമഴയറിയാതെ...
നീര്‍മുത്തുമണിയുതിരാതെ...
നീയും പോരൂ നിഴലായി...
നീറും നെഞ്ചില്‍ കുളിരായി...
ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ
മിഴികള്‍ വിടര്‍ത്താന്‍ വാ
മൊഴികള്‍ പകര്‍ത്താന്‍ വാ
മധുമഴ നനയാന്‍ വാ...
മനസ്സിലുറങ്ങാന്‍ വാ...
ഓണത്തുമ്പീ പാടൂ
ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ