പൂത്തുനിന്ന കടമ്പിലേ
പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണുപോയെന്നോ
മധുരമില്ലാതെ നെയ്തിരി നാളമില്ലാതേ...
സ്വർണമാനുകളും പാടും കിളിയുമില്ലാതേ
നീ ഇന്നേകനായ് എന്തിനെൻ കൂട്ടിൽ വന്നൂ
പനിനീർമണം തൂകുമെൻ തിങ്കളേ..
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാരാഗവും
തീരവും
വേർപിരിയും
വേളയിൽ
എന്തിനിന്നും വന്നു നീ
പൂന്തിങ്കളേ.....
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും. സാന്ത്വനമായി .ആലോലം... കാ..റ്റ്