menu-iconlogo
huatong
huatong
avatar

Ivide kattinu sugandham

K.J.Yesudas/S. Janakihuatong
scooby64138huatong
Testi
Registrazioni
ഇവിടെ കാറ്റിനു സുഗന്ധം....

ഇവിടെ കാറ്റിനു സുഗന്ധം....

ഇതിലെ പോയതു വസന്തം

വസന്തത്തിൻ തളിർത്തേരിലിരുന്നതാര്

വാസരസ്വപ്നത്തിൻ തോഴിമാര്

ഇവിടെ കാറ്റിനു സുഗന്ധം....

ഇതിലെ പോയതു വസന്തം

വസന്തത്തിൻ തളിർത്തേരിലിരുന്നതാര്

വാസരസ്വപ്നത്തിൻ തോഴിമാര്

ഇവിടെ കാറ്റിനു സുഗന്ധം....

ഇവിടെ തേരു നിർത്താതേ

ഇതു വഴിയൊന്നിറങ്ങാതെ

എനിക്കൊരു പൂ തരാതെന്തെ

പോയ് പോയ് പൂക്കാലം...

ഇവിടെ തേരു നിർത്താതേ

ഇതു വഴിയൊന്നിറങ്ങാതെ

എനിക്കൊരു പൂ തരാതെന്തെ

പോയ് പോയ് പൂക്കാലം...

ഋതുകന്യകേ നീ മറ്റൊരു പൂക്കാലം

അകലെ സാഗരതിരകൾ...

അകലെ സാഗരതിരകൾ...

അവയിൽ വൈഡൂര്യമണികൾ...

തിരകളിൽ തിരുമുത്തു വിതച്ചതാര്

താരകദ്വീപിലെ കിന്നരന്മാർ

അകലെ സാഗരതിരകൾ.....

ഇരുട്ടിൻ കണ്ണുനീരാറ്റിൽ

ഒരു പിടി മുത്തെറിയാതെ

മനസ്സിന്റെ കണ്ണടച്ചെന്തേ

പോയ് പോയ് കിന്നരന്മാർ....

ഇരുട്ടിൻ കണ്ണുനീരാറ്റിൽ

ഒരു പിടി മുത്തെറിയാതെ

മനസ്സിന്റെ കണ്ണടച്ചെന്തേ

പോയ് പോയ് കിന്നരന്മാർ....

ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം...

ഹൃദയം പൂത്തത് മിഴികൾ...

ഹൃദയം പൂത്തത് മിഴികൾ...

അതിൽ ഞാൻ നിൻ കൃഷ്ണമണികൾ

നിറമുള്ള യുവത്വത്തിനെന്തഴക്

നിന്റെ വികാരത്തിൻ നൂറഴക്

ഹൃദയം പൂത്തത് മിഴികൾ...

ചിരിക്കും ചെണ്ടുമല്ലിക്കും

ചിറകുള്ള നൊമ്പരങ്ങൾക്കും

തിളങ്ങുന്ന കണ്ണുകൾ നൽകാൻ

വാവാ വിശ്വശില്പീ

ചിരിക്കും ചെണ്ടുമല്ലിക്കും

ചിറകുള്ള നൊമ്പരങ്ങൾക്കും

തിളങ്ങുന്ന കണ്ണുകൾ നൽകാൻ

വാവാ വിശ്വശില്പീ

പ്രിയഗായകാ നീ എന്നിലെ പ്രേമശില്പി...

ഇവിടെ കാറ്റിനു സുഗന്ധം....

ഇവിടെ കാറ്റിനു സുഗന്ധം....

ഇതിലെ പോയതു വസന്തം

വസന്തത്തിൻ തളിർത്തേരിലിരുന്നതാര്

വാസരസ്വപ്നത്തിൻ തോഴിമാര്....

Altro da K.J.Yesudas/S. Janaki

Guarda Tuttologo

Potrebbe piacerti