ഒരു വിളിയ്ക്കായി കാതോര്‍ക്കാം
മിഴിയടയ്ക്കുമ്പോള്‍
മറുവിളിയ്ക്കായി ഞാന്‍ പോരാം
ഉയിരു പൊള്ളുമ്പോള്‍
അതിരുകള്‍ക്കകലേ പാറാം
കിളികളെപ്പോലെ
പുലരുമോ സ്നേഹം നാളേ
തെളിയുമോ മാനം
ഇനിയുമുള്ളോരു ജന്മം നീ
കൂട്ടായി വരുമോ
പ്രിയസഖി, എവിടെ നീ..
പ്രണയിനി, അറിയുമോ
ഒരു കാവല്‍മാടം
കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
എവിടെ നീ..
മിഴിനീരിലൂടൊരു തോണിയില്‍
ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം
അകലേ അകലേ
പ്രിയസഖി, എവിടെ നീ..