menu-iconlogo
logo

Mazhavilkkothumbil

logo
Testi
മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

കദളീവനങ്ങള് താണ്ടിവന്നതെന്തിനാണു നീ?

മിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

മിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലനായ്

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

പുതുലോകം ചാരേ കാണ്മൂ നിന് ചന്തം വിരിയുമ്പോള്

അനുരാഗം പൊന്നായ് ചിന്നി നിന് അഴകില് തഴുകുമ്പോള്

താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്ത്തിയെന്റെ രാഗ സീമയില്

അല്ലിമലര്ക്കാവിന്മുന്നില് തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

മിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

തിരുവള്ളൂര്ക്കുന്നിന് മേലേ തിറമേളം കൂടാറായ്

മണിനാഗക്കോവിലിനുള്ളില് നിറദീപം കാണാറായ്

അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര് എഴുന്നള്ളും വര്ണ്ണക്കേളിയില്

കോലം മാറി താളം മാറി ഓളംതല്ലും തീരത്തിപ്പോള് വന്നതെന്തിനായ്?

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

കദളീവനങ്ങള് താണ്ടിവന്നതെന്തിനാണു നീ?

മിഴിനീര്ക്കിനാവിലൂര്ന്നതെന്തേ സ്നേഹലോലയായ്

മഴവില്ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ

Mazhavilkkothumbil di M. G. Radhakrishnan/M. G. Sreekumar/K. S. Chithra - Testi e Cover