മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം..
തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും
കൊഞ്ചിക്കളിയാടി നമ്മൾ
നിറം പകർന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ.. ദൂരെ..
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ..
നിലാവേ മായുമോ കിനാവും നോവുമായ്..
ഇളംതേൻ തെന്നലായി തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ..
അറിയാതലിഞ്ഞു പോയ്