മന്ദാരപ്പൂ മൂളീ കാതിൽ തൈമാസം വന്നല്ലോ
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ
ആരാരും കാണാതെ ആമ്പൽക്കിനാവും
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും
ഒന്നാകും പോലെ ശ്രുതിയായ് ലയമായി
മന്ദാരപ്പൂ മൂളീ കാതിൽ തൈമാസം വന്നല്ലോ
കുരുന്നിനും കിളുന്നിനും മധുരം നീയേ
ഇണക്കിളി പറന്നു നീ വരണേ
നിനച്ചതും കൊതിച്ചതും പതിവായെന്നിൽ
നിറക്കണേ..വിളമ്പി നീ തരണേ
മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..
ആഹാ ഹാഹാ..
ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ..
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
തേടു നീളേ നേടാനേതൊ സമ്മാനം
മന്ദാരപ്പൂ മൂളീ കാതിൽ തൈമാസം വന്നല്ലോ
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ
കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ
കിണുങ്ങിയോ ചിണുങ്ങിയോ അരികേ
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ
ചിലമ്പിയോ തുളുമ്പിയോ വെറുതെ
മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..
ആഹാ ഹാഹാ..
കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ
നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ
പാടു നാളെയല്ലെ കാവിൽ കല്ല്യാണം
മന്ദാരപ്പൂ മൂളീ കാതിൽ തൈമാസം വന്നല്ലോ
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ
ആരാരും കാണാതെ ആമ്പൽക്കിനാവും
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും
ഒന്നാകും പോലെ ശ്രുതിയായ് ലയമായി
മന്ദാരപ്പൂ മൂളീ കാതിൽ തൈമാസം വന്നല്ലോ