തൂവെണ്ണിലാ പാൽത്തുള്ളിപോൽ
വാർതിങ്കളിന് മാൻകുഞ്ഞുപോൽ
ആരോമലേ ആരാധികേ
നീ എന്നിലായ് ചേരുന്നുവോ
തിരി താഴുന്നസായാഹ്ന സൂര്യൻ
തുടു മഞ്ചാടി മുത്തായ് മിനുങ്ങി
മയിൽ പീലിക്കു ചേലേറും ഉള്ളിൽ
നിറ മൗനങ്ങൾ കല്ല്യാണി മൂളി
അനുരാഗം അതിലോലം
കുളിരേകി തഴുകുമ്പോൾ
നിനവാകെ വരവായോ
ഒരു തീരാ പൂക്കാലം
അനുരാഗം അതിലോലം
കുളിരേകി തഴുകുമ്പോൾ
നിനവാകെ വരവായോ
ഒരു തീരാ പൂക്കാലം
നാണമാർന്നിടും
മിഴിമുന കൂടി നിൽക്കുമാമ്പലാ
താണിറങ്ങിയോ ചെറുചിരി താരകങ്ങളായിരം
പതിവായിനാം പോകും മേലെ മേട്ടിൽ
തണൽ തേടി ചായും ആലിൻ ചോട്ടിൽ
കുഴൽ ഊതി പാടാൻ കൂടെ പോന്നോ
പുതുതായി ഇന്നേതോ തൂവൽ പ്രാണനായ്
വിടരുമാശയിൽ അമലേ നീ
പൊഴിയുമീ മഴയിൽ
നനയാൻ വാ
തൂവെണ്ണിലാ പാൽത്തുള്ളിപോൽ
വാർതിങ്കളിന് മാൻകുഞ്ഞുപോൽ
ആരോമലേ ആരാധികേ
നീ എന്നിലായ് ചേരുന്നുവോ
തിരി താഴുന്നസായാഹ്ന സൂര്യൻ
തുടു മഞ്ചാടി മുത്തായ് മിനുങ്ങി
മയിൽ പീലിക്കു ചേലേറും ഉള്ളിൽ
നിറ മൗനങ്ങൾ കല്ല്യാണി മൂളി
അനുരാഗം അതിലോലം
കുളിരേകി തഴുകുമ്പോൾ
നിനവാകെ വരവായോ
ഒരു തീരാ പൂക്കാലം
അനുരാഗം അതിലോലം
കുളിരേകി തഴുകുമ്പോൾ
നിനവാകെ വരവായോ
ഒരു തീരാ പൂക്കാലം