menu-iconlogo
logo

Akashamayavale

logo
Testi
ഉം ഊം ഉം ഉം ഊം ഉം ഊം.....

ആകാശമായവളെ ...

അകലെ പറന്നവളെ ....

ചിറകായിരുന്നല്ലോ നീ

അറിയാതെ പോയന്ന് ഞാൻ

നിഴലോ മാഞ്ഞു പോയി വഴിയും മറന്നു പോയി

തോരാത്ത രാമഴയിൽ

ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്

ഞാനോ ശൂന്യമായി

ഉം ഊം ഉം ഉം ഊം ഉം ഊം.....

ഉടലും ചേർന്ന് പോയ് ഉയിരും പകുത്തു പോയ്

ഉള്ളം പിണഞ്ഞു പോയ്

ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം

തീരാ നോവുമായ്

ഓര്മയിലാഴ് ന്നെത്ര കാതങ്ങൾ നീന്തണം

നീയാം തീരമേറാൻ

ഉം ഊം ഉം ഉം ഊം ഉം ഊം.....

കടവോ ഇരുണ്ട പോയ് പടവിൽ തനിച്ചുമായ്

നിനവോ നീ മാത്രമായ്

അന്തിക്കിളികൂട്ടമൊന്നായ് പറന്ന് പോയ്

വാനം വിമൂകമായ്

ഇറ്റുനിലാവിന്റെ നെറ്റിമേൽ തോറ്റത്

നീയോ രാക്കനവോ

ഉം ഊം ഉം ഉം ഊം ഉം ഊം.....

ആകാശമായവളെ ...

അകലെ പറന്നവളെ ....

ചിറകായിരുന്നല്ലോ നീ

അറിയാതെ പോയന്ന് ഞാൻ

നിഴലോ മാഞ്ഞു പോയി വഴിയും മറന്നു പോയി

തോരാത്ത രാമഴയിൽ

ചൂട്ടുമണഞ്ഞു പോയ് പാട്ടും മുറിഞ്ഞു പോയ്

ഞാനോ ശൂന്യമായി

ഉം ഊം ഉം ഉം ഊം ഉം ഊം.....

ഉം ഊം ഉം ഉം ഊം.....

ഉം ഊം ഉം ഉം ഊം.....

Akashamayavale di Shahabaz Aman - Testi e Cover