menu-iconlogo
huatong
huatong
avatar

Moha Mundhiri

Sitharahuatong
loverko1huatong
Testi
Registrazioni
മോഹമുന്തിരി വാറ്റിയ രാവ്...

സ്നേഹരതിയുടെ രാസനിലാവ്..

ഹൃദയരാഗം ചിറകിൽ വിരിയും..

മധുരവീഞ്ഞിൽ ശലഭം വരവായ്...

അടട പയ്യാ.. അഴകിതയ്യാ...

ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ ..

തൊട്ട് തൊട്ട്

നിന്ന് മുട്ടി മുട്ടി വന്നു

മുത്ത് മുത്തമിട്ടതാരാണ്

കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

കട്ടെടുത്ത കള്ളക്കാമുകനേ...

മോഹമുന്തിരി വാറ്റിയ രാവ്...

സ്നേഹരതിയുടെ രാസനിലാവ്..

ഇരവ് മെത്തയിൽ പുണരുകെന്നെ നീ

അരികെ ഞാൻ വരാം കനിയേ

പുലരിയോളമാ കരതലങ്ങളിൽ

അലിയുമിന്നു ഞാൻ..

ഉയിരേ..

ആകാശത്താരം പോലെ

മണ്ണിൽ മിന്നും പൊന്നേ

എന്നോടൊന്നിഷ്ടം കൂടാൻ പോരില്ലേ നീ ചാരെ

ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ ..

തൊട്ട് തൊട്ട്

നിന്ന് മുട്ടി മുട്ടി വന്നു

മുത്ത് മുത്തമിട്ടതാരാണ്

കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

കട്ടെടുത്ത കള്ളക്കാമുകനേ...

മോഹമുന്തിരി വാറ്റിയ രാവ്...

സ്നേഹരതിയുടെ രാസനിലാവ്..

ഹൃദയരാഗം ചിറകിൽ വിരിയും..

മധുരവീഞ്ഞിൽ ശലഭം വരവായ്...

അടട പയ്യാ.. അഴകിതയ്യാ...

ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ ..

തൊട്ട് തൊട്ട്

നിന്ന് മുട്ടി മുട്ടി വന്നു

മുത്ത് മുത്തമിട്ടതാരാണ്

കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

കട്ടെടുത്ത കള്ളക്കാമുകനേ...

തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു

മുത്ത് മുത്തമിട്ടതാരാണ്

കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

കട്ടെടുത്ത കള്ളക്കാമുകനേ...

Altro da Sithara

Guarda Tuttologo

Potrebbe piacerti