menu-iconlogo
huatong
huatong
avatar

Thaaraveedhiyil

Sunny M.R./Harjot Kaur/Arun Alathuatong
parn.akumahuatong
Testi
Registrazioni
താരവീഥിയിൽ കാത്തു ഞാൻ, യുഗങ്ങളായ്

തേടുമീ മുഖം കാണുവാൻ

ഈ വാനം തരും നിലാവിൻ തോണിയേറി

എന്നോരം തൊടാൻ കിനാവിൻ ദ്വീപു തേടി

പ്രിയമോടെ വന്ന മേഘമേ പൊഴിയു നീ, പുണരൂ നീ

ജന്മപുണ്യമേ

താരവീഥിയിൽ കാത്തു ഞാൻ, യുഗങ്ങളായ്

തേടുമീ മുഖം കാണുവാൻ

മനോജ്ഞമാം സ്വരങ്ങളെയ്തു രാഗകോകിലം

കെടാതെ പൊൻകണങ്ങൾ പെയ്തു രാത്താരയും

ഈ രാവിലെ തൂമണി ശയ്യയിൽ ചേർന്നലിഞ്ഞിടില്ലേ?

കൊതിയോടെ ലയമോടെ

താരവീഥിയിൽ കാത്തു ഞാൻ, യുഗങ്ങളായ്

തേടുമീ മുഖം കാണുവാൻ

ഈ വാനം തരും നിലാവിൻ തോണിയേറി

എന്നോരം തൊടാൻ കിനാവിൻ ദ്വീപു തേടി

പ്രിയമോടെ വന്ന മേഘമേ പൊഴിയു നീ, പുണരൂ നീ

ജന്മപുണ്യമേ

താരവീഥിയിൽ കാത്തു ഞാൻ, യുഗങ്ങളായ്

തേടുമീ മുഖം കാണുവാൻ

Altro da Sunny M.R./Harjot Kaur/Arun Alat

Guarda Tuttologo

Potrebbe piacerti