menu-iconlogo
logo

Manathe Marikurumbe (Short Ver.)

logo
Testi
മാനത്തെ മാരി കുറുമ്പേ

കുഞ്ഞിക്കാൽ പിച്ച പിച്ച

തത്തി തത്തി നീ നടന്നേ

ഇന്നെന്റെ കണ്ണു നനഞ്ഞേ

ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ

കുഞ്ഞികൈ തപ്പോ തപ്പോ

താളം കൊട്ടി നീ ചിരിച്ചേ

കണ്ടിട്ട് കാടും കാട്ടാറും

കൂടെ ചിരിച്ചേ കന്നി പൊന്നെ

പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ

കണ്ണ് ചിമ്മും താരകമായ് ദൂരെ..ഓ ഓ..

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാൻ

ഇല്ലില്ലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാമൂട്ടാൻ ഇങ്കം കൊണ്ടേ

മാറു ചുരനെന്റെ ചെല്ലപുള്ള

നെഞ്ചോരം പാടിയുറക്കാൻ

ഉള്ളു കരഞ്ഞേ ചെല്ലപുള്ള

രാരീ രാരീ രാരീരം രാരോ

രാരീ രാരീ രാരീരം രാരോ

രാരീ രാരീ രാരീരം രാരോ

രാരീ രാരീ രാരീരം രാരോ

Manathe Marikurumbe (Short Ver.) di vanijayaram - Testi e Cover