ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ
എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ
അലിവോടെ കാക്കുമെൻ ഈശോ
അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ
അലിവോടെ കാക്കുമെൻ ഈശോ..
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ..