the almighty God always with us
By Aby Aruvikkara
for my daughter
Annliya Aby
ready go
എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ
എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ
സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ
എൻ പരിപാലകൻ
എന്നെഅലിവോടെ കാക്കുമെൻ
ഈശോ
അവൻ കരുണാമയൻ
എൻ പരിപാലകൻ
എന്നെഅലിവോടെ കാക്കുമെൻ
ഈശോ
ഞാൻഉണരുമ്പോഴും
ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി
ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും
നിറഞ്ഞൊഴുകുമ്പോഴും
എൻ മിഴിനീരുമായ്ക്കാൻ
അണയുന്നവൻ