menu-iconlogo
huatong
huatong
avatar

Nathoonmare Ponnu Nathoonmare

Afsalhuatong
output85huatong
歌詞
収録
നാത്തൂൻ മാരെ പൊന്നു നാത്തൂൻ മാരെ

നിങ്ങടെ പൊന്നാങ്ങിളക്കെന്നെ വേണ്ട പോലും

വേണ്ടെങ്കിലും എന്നെ വേണങ്കിലും

നിങ്ങള് തല്ലാതെ കൊല്ലാതെ കൊണ്ടാകണെ...

പെമ്പറന്നോളെ എടി പെമ്പറന്നോളെ

എന്നെ വേണ്ടെങ്കിൽ നിന്നെ ഞാൻ കൊണ്ടാക്കീടാം

തല്ലാനും കൊല്ലാനും ഞാനില്ലടീ

നിന്റെ നാവൊന്നടക്കേണ്ടി പെമ്പറന്നോളെ...

നാത്തൂൻ മാരെ പൊന്നു നാത്തൂൻ മാരെ

നിങ്ങടെ പൊന്നാങ്ങിളക്കെന്നെ വേണ്ട പോലും

വേണ്ടെങ്കിലും എന്നെ വേണങ്കിലും

നിങ്ങള് തല്ലാതെ കൊല്ലാതെ കൊണ്ടാകണെ...

പെമ്പറന്നോളെ എടി പെമ്പറന്നോളെ

എന്നെ വേണ്ടെങ്കിൽ നിന്നെ ഞാൻ കൊണ്ടാക്കീടാം

തല്ലാനും കൊല്ലാനും ഞാനില്ലടീ

നിന്റെ നാവൊന്നടക്കേണ്ടി പെമ്പറന്നോളെ...

ആമ്പറന്നോനെ എന്റെ ആമ്പറാന്നോനെ

അത്താഴം വെക്കാനായ് അരിയില്ലല്ലോ

ഒരു മൂറിതേങ്ങായിൽ അരമൂറിതേങ്ങ

ഈ കാലം വരെ ഞാനരച്ചിട്ടുള്ളൂ

പൊന്നമ്മായി എന്റെ പൊന്നാരമ്മായി

ഈ പെണ്ണിന്റെ കരിംപൊള്ള് കേൾക്കരുതെ

ഈ വർഷത്തേക്കുള്ള കാപ്പാടൻ തേങ്ങ

നൂറെണ്ണം വാങ്ങി കൊടുത്തൊനാണേ

ആമ്പറന്നോനെ എന്റെ ആമ്പറാന്നോനെ

അത്താഴം വെക്കാനായ് അരിയില്ലല്ലോ

ജോലിക്കും പോകൂല ചീട്ടുകളിക്കുന്ന

ആമ്പറന്നോനെ എന്നെകൊണ്ടാക്കണേ

പെമ്പറന്നോളെ എടി പെമ്പറന്നോളെ

എന്നെ വേണ്ടെങ്കിൽ നിന്നെ ഞാൻ കൊണ്ടാക്കീടാം

തല്ലാനും കൊല്ലാനും ഞാനില്ലടീ

നിന്റെ നാവൊന്നടക്കേടി പെമ്പറന്നോളെ...

കീറത്തുണിയും ഈ കീറകുപ്പായോം

ഈ കാലം വരെ ഞാനുടുത്തിട്ടുള്ളൂ..

നാത്തൂൻ മാരെ പൊന്നു നാത്തൂൻ മാരെ

നിങ്ങടെ പൊന്നാങ്ങിളക്കെന്നെ വേണ്ട പോലും

പെമ്പറന്നോളെ എടി പെമ്പറന്നോളെ

നിന്റെ നാവൊന്നടക്കേണ്ടി പെമ്പറന്നോളെ...

സിന്ദൂറ് ബാപ്പുന്റെ കടയിൽനിന്ന്

പല പീസ് തുണി വാങ്ങി കൊടുത്തോനാണ്

നാത്തൂൻമാരെ നിങ്ങളെ പൊന്നാങ്ങിള

എന്നെ കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായ്

എന്താണെന്നോ അതല്ല ഏതാണെന്നോ

ഈ കാലം വരെ നിങ്ങൾ ചോദിച്ചീന്നോ

ഉമ്മമാരെ പൊന്നു പെങ്ങന്മാരെ

ഈ പെണ്ണിന്റെ വാക്കൊന്നും കേൾക്കരുതെ..

കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായ്

ഒരു കോഴിക്കാലിതുവരെ കണ്ടോനല്ലാ..

നാത്തൂൻമാരെ നിങ്ങളെ പൊന്നാങ്ങിള

ഒരു കാഞ്ചിപുരം സാരി തന്നിട്ടുണ്ടോ

നാത്തൂൻ മാരെ പൊന്നു നാത്തൂൻ മാരെ

നിങ്ങടെ പൊന്നാങ്ങിളക്കെന്നെ വേണ്ട പോലും

ഉമ്മമാരെ പൊന്നു പെങ്ങന്മാരെ

ഈ പെണ്ണിന്റെ വാക്കൊന്നും കേൾക്കരുതെ..

കല്യാണം കഴിച്ചിട്ട് കൊല്ലം രണ്ടായ്

ഒരു കോഴിക്കാലിതുവരെ കണ്ടോനല്ലാ..

നാത്തൂൻ മാരെ പൊന്നു നാത്തൂൻ മാരെ

നിങ്ങടെ പൊന്നാങ്ങിളക്കെന്നെ വേണ്ട പോലും

വേണ്ടെങ്കിലും എന്നെ വേണങ്കിലും

നിങ്ങള് തല്ലാതെ കൊല്ലാതെ കൊണ്ടാകണെ...

പെമ്പറന്നോളെ എടി പെമ്പറന്നോളെ

എന്നെ വേണ്ടെങ്കിൽ നിന്നെ ഞാൻ കൊണ്ടാക്കീടാം

തല്ലാനും കൊല്ലാനും ഞാനില്ലടീ

നിന്റെ നാവൊന്നടക്കേടി പെമ്പറന്നോളെ...

നാട്ടുകാരെ പൊന്നു നാട്ടുകാരെ..

ഈ സ്ത്രീധനമെന്നൊരു ഏർപ്പാടില്ലേ..

ആപത്താണ് അത് ആപത്താണ്

അത് വാങ്ങി പോയാൽ പിന്നെ പുലിവാലാണ്

നാട്ടുകാരെ പൊന്നു നാട്ടുകാരെ..

ഈ സ്ത്രീധനമെന്നൊരു ഏർപ്പാടില്ലേ..

ആപത്താണ് അത് ആപത്താണ്

അത് വാങ്ങി പോയാൽ പിന്നെ പുലിവാലാണ്

Afsalの他の作品

総て見るlogo

あなたにおすすめ