menu-iconlogo
logo

Mekham

logo
歌詞
മേഘം മഴവില്ലിൻ പീലിക്കുട ചൂടി

മേലേ നിൽക്കുന്നുവോ

വരൂ വരൂ വരൂ താഴെ, വരൂ വരൂ വരൂ കൂടെ

തരൂ തരൂ കുളിർ മേലെ, ഈ മൺപാതയിൽ

ഇരുൾപ്പടമ്പയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു

പകൽ ചിരാതുകൾ പൂത്തു ഈ വിൺവീഥിയിൽ

ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമീ

ചില്ലൂടിലൂടെ വരും

നാനാനിറങ്ങളിലാളുന്ന സാഗരം

ചിലമ്പണിഞ്ഞരികിൽ വരും

ആയിരങ്ങളിൽ കാണും പാദമുദ്രകൾ

ആരോ കാത്തുനിൽപ്പതിൻ ഓർമ്മപൂവിതളായി

ഒരേ ഒരേ മുഖം മാത്രം, ഒരേ ഒരേ സ്വരം മാത്രം

ഒരേ ഒരേ നിറം മാത്രം, എന്നിൽ തങ്ങിയോ

ഒരേ ഒരേ മുഖം മാത്രം, ഒരേ ഒരേ സ്വരം മാത്രം

ഒരേ ഒരേ നിറം മാത്രം, എന്നിൽ തങ്ങിയോ

മേഘം മഴവില്ലിൻ പീലിക്കുട ചൂടി

മേലേ നിൽക്കുന്നുവോ

വേനൽ താപം മെല്ലെ നാവിൽ മദം ചേരും

മാകന്ത മാല്യങ്ങളായി

മേലേ കുരുത്തോല വീശി

കുളിർ കാറ്റിൻ വിശറികളുണരുകയായി

പ്രാവ് പാറിടും കോവിൽ ഗോപുരങ്ങളിൽ

എതോ സ്നേഹകൂജനം കാതിൽ തേനോലിയായി

ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ

ഇതേ തണൽമരക്കീഴിൽ നാളേ നിൽക്കുമോ

ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ

ഇതേ തണൽമരക്കീഴിൽ നാളേ നിൽക്കുമോ

മേഘം മഴവില്ലിൻ പീലിക്കുട ചൂടി

മേലേ നിൽക്കുന്നുവോ

വരൂ വരൂ വരൂ താഴെ, വരൂ വരൂ വരൂ കൂടെ

തരൂ തരൂ കുളിർ മേലെ, ഈ മൺപാതയിൽ

ഇരുൾപ്പടമ്പയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു

പകൽ ചിരാതുകൾ പൂത്തു ഈ വിൺവീഥിയിൽ