menu-iconlogo
huatong
huatong
avatar

Jeevidhathin Veediyil Njan

Devotionalhuatong
musicbymelodiehuatong
歌詞
収録
ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും

സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ

ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും

സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ

ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും

വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും

ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും

വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം

ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും

യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും

ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും

യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും

കൈ പിടിച്ചീടും കോരിയെടുത്തീടും

എന്‍റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകീടും

സൗഖ്യമേകീടും

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം

ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും

സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ

ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും

കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും

ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും

കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും

മാറോടണച്ചീടും ചുംബനമേകിടും

തോളിലേറ്റിയെന്നെയെന്‍റെ കൂടണച്ചീടും

കൂടണച്ചീടും

ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും

സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ

ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും

വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം

Devotionalの他の作品

総て見るlogo

あなたにおすすめ