menu-iconlogo
huatong
huatong
dhibu-ninan-thomas-kiliye-cover-image

Kiliye

Dhibu Ninan Thomashuatong
balonybalonyhuatong
歌詞
収録
പൂവേ പൂവേ താഴമ്പൂവേ

നെഞ്ചിൻ നാളം നീ

പൂവേ പൂവേ താഴമ്പൂവേ

നെഞ്ചിൻ നാളം നീ

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ

അഴകേ ആഴിക്കണ്ണാലേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ

വെറുതെ വാടിനിക്കാതെ

ചിരിയിൽ മുത്തു കുടഞ്ഞാട്ടേ

മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ

കിളിയേ തത്തക്കിളിയേ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ

നിറയേ ചിന്നിച്ചിതറും കൊതിയായ്

കുറുമ്പേ കള്ളക്കുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...

തങ്കമേ ... തങ്കമേ ... തന്നാനന്നാനേ

മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ

കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...

നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്

പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ

അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ

തീയെരിക്കണൊരാധിയുമെന്തേ

നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തീരില്ലേ

ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി

നാടറിഞ്ഞൊരു താലിയും കെട്ടി

കയ്യിൽ കയ്യും കോർത്തുംകൊണ്ടേ

കൂടെ കൂട്ടും ഞാൻ

മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ

തന്താനേ തന്താനേ തന്താനന്നാനേ

പൂവേ പൂവേ താഴമ്പൂവേ

നെഞ്ചിൻ നാളം നീ

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ

അഴകേ ആഴിക്കണ്ണാലേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ

വെറുതെ വാടിനിക്കാതെ

ചിരിയിൽ മുത്തു കുടഞ്ഞാട്ടേ

മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ

കിളിയേ തത്തക്കിളിയേ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ

നിറയേ ചിന്നിച്ചിതറും കൊതിയായ്

കുറുമ്പേ കള്ളക്കുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

Dhibu Ninan Thomasの他の作品

総て見るlogo

あなたにおすすめ