menu-iconlogo
huatong
huatong
歌詞
レコーディング
രാവേ... മൂടൽമഞ്ഞിൽ നീ ചായുന്നു

കൂടെ പൂനിലാവുമായ് ചേരുന്നു

നിന്നിൽ എന്നും ഞാനാണല്ലോ

എന്നും എന്നിൽ നീയാണല്ലോ

പോകാം... ദൂരെ ദൂരെയെൻ മാലാഖേ...

ഏതോ... പാരാവാരങ്ങൾ നീന്താനായ്

ഓമലേ... ഒരുപാടകലേ അകലേ...

കടലായ് നീ മാറുമ്പോൾ തിരയായ് പടരാം

ഇരുളിൽ വീണാഴുമ്പോൾ കനവായ് വിടരാം

പനിനീർ ഒഴുകും ഷാരോൺ വനിയിൽ പോകാം... പോകാം...

നറുമുന്തിരികൾ തിരിനീട്ടുമ്പോൾ കാണാൻ പോകാം

മാറിൽ തിങ്കൾക്കലമാൻ പോലെ

ചായൂ... മെല്ലെ മെല്ലെ ഈ രാവിൽ

നിന്നിൽ എന്നും... ഞാനാണല്ലോ

എന്നും എന്നിൽ... നീയാണല്ലോ

ആ... ആ...

Harry Harlan/Neha S. Nair/Yakzan Gary Pereira/Rafeeq Ahamedの他の作品

総て見るlogo

あなたにおすすめ