Be Ready to start
ഹൃദയം.. ദേവാലയം
ഹൃദയം.. ദേവാലയം
പോയ വസന്തം നിറമാല ചാർത്തും
ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം
പോയ വസന്തം നിറമാല ചാർത്തും
ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ.....
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ
സ്വപ്നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ...
മോഹങ്ങളും മോഹ ഭംഗങ്ങളും ചേർന്ന്
കഥകളിയാടാറുണ്ടിവിടെ
ചിന്തകൾ സപ്താഹം ചൊല്ലാറുണ്ടിവിടെ..
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യ മഹാക്ഷേത്രം
മാനവ ഹൃദയം ദേവാലയം