menu-iconlogo
logo

Minnaram Manathu- Full

logo
avatar
Ilayaraja/Sujatha Mohanlogo
༺🌟DILRAJ🌟NEST🌟༻u200flogo
アプリ内で歌う
歌詞
മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

അഴകിനു വരനായ് അവനുടനണയും

പുലരികളിനിയും പുതുമകള്‍ പറയും

ഈ സീതയ്‌ക്കും................

ഈ സീതയ്‌ക്കും പ്രിയമരുളിയ

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

പൂജയ്‌ക്കായ് പൂമൂടും വേദമന്ത്രങ്ങള്‍

മിഥുനം കുളിരൊഴിയും, കുടിലുകളില്‍

ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങള്‍

പുഴകള്‍ പുടവ തരും, പടവുകളില്‍

നീരാടി തോര്‍ത്തിനില്‌ക്കും രാഗസന്ധ്യകള്‍

നിര്‍മ്മാല്യ താലമേന്തും ഞാറ്റുവേലകള്‍

മുറ്റം നിറയണ മുത്താരം................

അത്തക്കുയിലിനു തേവാരം............

അണിമാവെല്ലാം മൈലാഞ്ചിക്കോലം

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

അഴകിനു വരനായ് അവനുടനണയും

പുലരികളിനിയും പുതുമകള്‍ പറയും

ഈ സീതയ്‌ക്കും................

ഈ സീതയ്‌ക്കും പ്രിയമരുളിയ

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

തേനൂറും തെന്‍പാങ്കില്‍ ദാവണിക്കാറ്റില്‍

കുനിയും വനലതകള്‍, തിരിയുഴിയും

സീമന്തം ചൂടുന്നു സൂര്യകുങ്കുമം, ഉദയം

നിറപറയായ്, പുലരൊളിയില്‍

തേന്മാവില്‍ കൂടുതേടും പഞ്ചവര്‍ണ്ണങ്ങള്‍

ഊഞ്ഞാലില്‍ പാടിയാടും കുഞ്ഞുനാളങ്ങള്‍

ബ്രഹ്മം തഴുകിയ ബന്ധങ്ങള്‍...........

കണ്ണില്‍ കലയുടെ ചന്തങ്ങള്‍..........

ഇത് പുണ്യാഹപ്പൂമാരിക്കാലം

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

അഴകിനു വരനായ് അവനുടനണയും

പുലരികളിനിയും പുതുമകള്‍ പറയും

ഈ സീതയ്‌ക്കും................

ഈ സീതയ്‌ക്കും പ്രിയമരുളിയ

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ

Minnaram Manathu- Full by Ilayaraja/Sujatha Mohan - 歌詞&カバー