menu-iconlogo
logo

Vennila Kombile Rapadi

logo
avatar
K. J. Yesudas/Sreenivaslogo
❦░▫🆂🅷🅸🅹🅾🎀🆅🅰🆅🅰▫░🍁♓♏🍁❦logo
アプリ内で歌う
歌詞
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ.

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ..

മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ

കുഞ്ഞു കൺപീലിയിൽ കണ്ണീരോ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ....

കാർത്തികനാൾ രാത്രിയിലെൻ

കൈക്കുമ്പിളിൽ വീണ മുത്തേ.

കൈ വളർന്നും മെയ് വളർന്നും

കണ്മണിയായ് തീർന്നതല്ലേ

നിൻ ചിരിയും നിൻ മൊഴിയും

പുലരിനിലാവായ് പൂത്തതല്ലേ.

നിൻ ചിരിയും നിൻ മൊഴിയും

പുലരിനിലാവായ് പൂത്തതല്ലേ.

വെണ്ണിലാ കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ

കന്നിമുകിൽക്കോടി ചുറ്റി

പൊൻ വെയിലിൻ മിന്നു കെട്ടി

സുന്ദരിയായ് സുമംഗലിയായ്

പടിയിറങ്ങാൻ നീയൊരുങ്ങി

ഈ വിരഹം ക്ഷണികമല്ലേ

എന്നെന്നും നീയെൻ അരികിലില്ലേ..

ഈ വിരഹം ക്ഷണികമല്ലേ

എന്നെന്നും നീയെൻ അരികിലില്ലേ..

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ.

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ

എന്നും ഈയേട്ടന്റെ ചിങ്കാരീ..

മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ

കുഞ്ഞു കൺപീലിയിൽ കണ്ണീരോ..

Vennila Kombile Rapadi by K. J. Yesudas/Sreenivas - 歌詞&カバー