പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന കാലം
നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന കാലം
പൊന്‍വേണുവൂതുന്ന കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു
ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു
നൂപുരം ചാര്‍ത്തുന്ന ഭൂമി
കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം