menu-iconlogo
huatong
huatong
avatar

Ponnambal Puzhayirampil

K. J. Yesudashuatong
foot6ballhuatong
歌詞
レコーディング

(M) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

........................

(F) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

(M)കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(F)പണ്ടത്തെ പാട്ടുറങ്ങുമൊരു

മണ്‍ വീണയാണെന്‍റെ മാനസം

(M)അന്നെന്നില്‍ പൊവണിഞ്ഞ മൃദു

സല്ലാപമല്ലോ നിന്‍ സ്വരം

(F)എന്നിട്ടും നീ എന്നോടിന്നു

മിണ്ടാത്തതെന്താണ് ?

(M&F)പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M)നിന്നെയെതിരേല്‍ക്കുമല്ലോ

പൌര്‍ണ്ണമി പെണ്‍ കൊടി

(F)പാടി വരവേല്‍ക്കുമല്ലോ

പാതിരാപ്പുള്ളുകള്‍

(M)നിന്റെ അനുവാദമറിയാന്‍

എന്‍ മനം കാതോര്‍ത്തിരിപ്പൂ

(F)എന്നു വരുമെന്നു വരുമെന്നെന്നും

കൊതിയാര്‍ന്നു നില്പൂ

(M)വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ

(F)നിലാവായ് നീലരാവില്‍ നില്പൂ മൂകം ഞാന്‍

(M)പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M)മൂടുപടമെന്തിനാവോ മൂകാനുരാഗമേ

പാതി മറയുന്നതെന്തേ അന്യയെ പോലെ നീ

എന്റെ പദയാത്രയില്‍ ഞാന്‍

തേടി നിന്‍രാജാങ്കണങ്ങള്‍

എന്റെ പ്രിയ ഗാന ധാരയില്‍

നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു

(F)വരില്ലേ നീ വരില്ലേ

നീ ചൈത്ര വീണാ വാഹിനീ

(M)വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

(F)പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

(M)അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

(F)കുഞ്ഞോളം തുള്ളിവന്നൊരഴകായ്

(M)എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M)പണ്ടത്തെ പാട്ടുറങ്ങുമൊരു

മണ്‍ വീണയാണെന്‍റെ മാനസം

അന്നെന്നില്‍ പൊവണിഞ്ഞ മൃദു

സല്ലാപമല്ലോ നിന്‍ സ്വരം

(F)എന്നിട്ടും നീ എന്നോടിന്നു

മിണ്ടാത്തതെന്താണ് ?

(M&F)പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍ മിന്നി വന്ന കവിതേ..

K. J. Yesudasの他の作品

総て見るlogo

あなたにおすすめ