menu-iconlogo
logo

Sangeethame Amara Sallapame

logo
歌詞
സംഗീതമേ അമര സല്ലാപമേ (2)

മണ്ണിനു വിണ്ണിന്‍റെ വരദാനമേ

വേദനയെപ്പോലും വേദാന്തമാക്കുന്ന

നാദാനുസന്ധാന കൈവല്യമേ

സംഗീതമേ അമര സല്ലാപമേ

ആദിമ ചൈതന്യ നാഭിയില്‍ വിരിയും

ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ)

രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . . . . ആ . . . . . . . . .

രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു

സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

രുചിരസുമ നളിനദള കദനഹര മൃദുലതര

ഹൃദയ സദന ലതിക അണിഞ്ഞു സംഗീതമേ അമര സല്ലാപമേ

ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ

മാനവ മാനസ മഞ്ജരിയില്‍ (ഓംകാര)

മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു (2)

സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

രുചിരസുമ നളിനദള കദനഹര മൃദുലതര

Sangeethame Amara Sallapame by KJ. YESUDAS - 歌詞&カバー